10:52pm 09 November 2026
NEWS
കേരളത്തിന്റെ പുറം കടലിൽ തുടർച്ചയായി കപ്പലപകടം ഉണ്ടായത് ആശങ്കാജനകം എ.എൻ. രാധാകൃഷ്ണൻ
10/06/2025  05:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിന്റെ പുറം കടലിൽ തുടർച്ചയായി കപ്പലപകടം ഉണ്ടായത് ആശങ്കാജനകം  എ.എൻ. രാധാകൃഷ്ണൻ

കൊച്ചി- അടുത്ത ദിവസങ്ങളിലായി അറബിക്കടലിൽ സംസ്ഥാനത്തിന്റെ പുറം കടലിൽ രണ്ട് ചരക്കുകപ്പലുകൾ അപകടത്തിൽ പെടുകയും കപ്പലിൽ ഉണ്ടായിരുന്ന മാരക വസ്തുക്കൾ കടലിൽ പതിച്ചിട്ടുള്ളതും അത്യന്തം ഗൗരവതരവും ആശങ്കാജനകവുമാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എ.എൻ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഒന്ന് എൻജിൻ തകരാർ മൂലം മുങ്ങിയതാണെങ്കിൽ മറ്റേത് കത്തു പിടിക്കുകയുമായിരുന്നു.. രണ്ട് കപ്പലുകളിലും ഉണ്ടായിരുന്നു കടലിനെ മലിനമാക്കുന്ന രാസവസ്തുക്കളായിരുന്നുഎന്നതും  ഇതിന്റെ ആപത്ത്  വർധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു..

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രവർത്തനകളുടെ ഭാഗമായി നടന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ജില്ലാ ഓഫീസിൽ നടന്ന നേതൃയോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.കർഷക മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. ജയസൂര്യ  ബി ജെ പി മേഖല സംഘടന സെക്രട്ടറി എൽ. പദ്മകുമാർ, ജില്ലാ ജന.സെക്രട്ടറിമാരായ അഡ്വ. പ്രിയ പ്രശാന്ത്  ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img